മോഹന്‍ലാല്‍ ആരാധകരും പ്രഥ്വിരാജ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫര്‍ ജൂണില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഒടിയനും ബിലാത്തിക്കഥയും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മുരളീ ഗോപി തിരക്കഥ രചിച്ച് പ്രഥ്വിരാജ് സംവിധായകനായി അരങ്ങേറുന്ന ഈ മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന.
വളരേ വ്യത്യസ്തമായ അവതരണ രീതിയും മേക്കിംഗും ലൂസിഫറില്‍ പരീക്ഷിക്കാനാണ് പ്രിഥ്വിരാജ് ഒരുങ്ങുന്നത്. കേരളത്തില്‍ തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ്. ലൂസിഫറിലെ ലുക്ക് എന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷിക്കുകയും നിരവധി പോസ്റ്ററുകള്‍ തയാറാക്കുകയും ചെയ്തതിനോട് സാമ്യമുള്ള ലുക്കായിരിക്കില്ല മോഹന്‍ലാലിന് ചിത്രത്തിലെന്നാണ് സൂചന.