പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രം ആദിയെ കുറിച്ചുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍, പ്രത്യേകിച്ച് മോഹന്‍ലാല്‍ ആരാധകര്‍. ചിത്രത്തിലെ ഒരു പാട്ടിന്റെ രചന കൂടി പ്രണവ് നിര്‍വഹിച്ചുവെന്നാണ് പുതിയ വിവരം. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പാട്ട് പാടിയിരിക്കുന്നതും പ്രണവാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
Tags:Aadijeethu josephpranav mohanlal