അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിക്ക് സംഗീതമൊരുക്കുന്നത് സ്റ്റീഫന്‍ ദേവസ്യ. സ്റ്റേജ് പ്രോഗ്രാമുകളിലും റിയാലിറ്റി ഷോകളിലും ശ്രദ്ധേയനായ സ്റ്റീഫന്‍ ഏറെക്കാലത്തിനു ശേഷമാണ് സിനിമയ്ക്കായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നീരാളിയില്‍ മോഹന്‍ലാല്‍ ഒരു ഡ്യുയറ്റ് ആലപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രേയാ ഘോഷലിനൊപ്പമാണ് മോഹല്‍ലാല്‍ പാടുന്നത്.
സാജു തോമസ് തിരക്കഥ ഒരുക്കിയ നീരാളി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കിച്ച സുദീപ്, നദിയ മൊയ്തു, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്.
Tags:ajoy varmamohanlalneeralisaju thomasstephen devassya