ബോളിവുഡിലും ഹോളിവുഡിലും സജീവ സാന്നിധ്യമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള വിവാഹം ഏറെ ആഘോഷമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരും അതിനു ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞു. മികച്ച ദാമ്പത്യമാണ് തങ്ങളുടേതെന്ന് ഇരുവരും പല അഭിമുഖങ്ങളിലും വിവരിക്കുകയുമുണ്ടായി. ഇപ്പോഴും മിക്ക ചടങ്ങുകള്‍ക്കും ഇരുവരും ഒന്നിച്ചാണ് എത്തുന്നത്. അതിനിടെയാണ് ദാമ്പത്യം മൂന്നു മാസം പിന്നിടുമ്പോഴേക്കും ഇരുവരും പിരിയാന്‍ ആലോചിക്കുന്നുവെന്ന് ഒരു മാസിക റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഈ മാസികക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രിയങ്കയും നിക്കും.
View this post on InstagramTo live for days like this. ❤️ @nickjonas #boatlife
പ്രിയങ്കയുടെ പെരുമാറ്റത്തോട് നിക്കിന്റെ കുടുബത്തിന് വിയോജിപ്പുണ്ടെന്നും നിക്കും പ്രിയങ്കയും വലിയ വഴക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരസ്പരം വേണ്ടത്ര അറിയാതെ തിടുക്കത്തില്‍ പ്രണയത്തിലായി വിവാഹത്തിലെത്തിയതാണ് ഇരുവരുമെന്നും കണ്ടെത്തലുണ്ടായി. അതിനിടെ നിക്കിന്റെ കുടുംബമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക പ്രതികരിച്ചിരുന്നു.