ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയറ്ററുകളില്‍ കൈയടികളോടെ മുന്നേറുമ്പോള്‍ ഫഹദിനും സുരാജിനുമൊപ്പം പുതുമുഖം നിമിഷ സജയന്റെ പ്രകടനവും ശ്രദ്ധേയമാകുന്നുണ്ട്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തനിക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു കഥാപാത്രത്തെയും സാഹചര്യത്തെയുമാണ് അഭിനയിച്ച് ഫലിപ്പിച്ചത്.
‘തൊണ്ടിമുതലിലെ, ശ്രീജ എന്ന കഥാപാത്രത്തെ എനിക്കറിയില്ല. ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഞാന്‍ കണ്ടതും പരിചയിച്ചതും ഫാഷന്‍ഭ്രമമുള്ള പെണ്‍കുട്ടിളെയാണ്.
കുട്ടിക്കാലംമുതല്‍ എനിക്കൊരു ടോം ബോയ് ലുക്കായിരുന്നു. ആ എന്നെയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍ ശ്രീജ എന്ന നാടന്‍പെണ്‍കുട്ടിയാക്കി മാറ്റിയത്. കേരളത്തിലെത്തി മുടി അല്പം നീട്ടിയപ്പോള്‍ എനിക്ക് നല്ലൊരു മലയാളിപ്പെണ്ണിന്റെ ചന്തം വന്നു. അതാണെന്നെ ഈ ചിത്രത്തിലേക്ക് നയിച്ചത്. കേരളത്തിലെത്തി മുടി അല്പം നീട്ടിയപ്പോള്‍ എനിക്ക് നല്ലൊരു മലയാളിപ്പെണ്ണിന്റെ ചന്തം വന്നു. അതാണെന്നെ ഈ ചിത്രത്തിലേക്ക് നയിച്ചത്. എന്നെ ശ്രീജയായി ബിഗ്‌സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല,’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തില്‍ നിമിഷ വ്യക്തമാക്കി.
Tags:Nimisha sajayanthondimuthalum driksakshiyum