ബോളിവുഡില്‍ വിദ്യാ ബാലന്‍ പ്രധാന വേഷത്തില്‍ എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമാണ് തുമാരി സുലു. വീട്ടമ്മയും റേഡിയോ ജോക്കിയുമായി വിദ്യയെത്തിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. മൊഴി ചിത്രത്തിന്റെ സംവിധായകനായ രാധ മോഹനാണ് തുമാരി സുലു തമിഴിലൊരുക്കുന്നത്. ജ്യോതിക പ്രധാന വേഷത്തില്‍ എത്തുമെന്നാണ് സൂചന.
രണ്ടാം വരവില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് ജ്യോതികയെ തേടിയെത്തുന്നത്യ ബാല സംവിധാനം ചെയ്ത ജ്യോതിക ചിത്രം നാച്ചിയാര്‍ കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയിരുന്നു. ചിത്രത്തിലെ ജ്യോതികയുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചെവന്ത വാനമാണ് ജ്യോതികയുടെ അടുത്ത ചിത്രം.