സ്വന്തം ട്രേഡ്മാര്‍ക്ക് സിനിമകളിലൂടെ വരവറിയിച്ച സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മുഖ്യധാര സിനിമയിലേക്കും എത്തിയിരിക്കുന്നു. ടിവിയിലായാലും സ്‌റ്റേജിലായാലും ഇന്നും സന്തോഷിനെ കേള്‍ക്കാന്‍ ആളുണ്ട്. അടുത്തിടെ മലപ്പുറത്ത് നടന്ന ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത് സന്തോഷ് പണ്ഡിറ്റാണ്. സ്വന്തം സിനിമയിലെ ഡയലോഗും പാട്ടുമായി പണ്ഡിറ്റ് സ്റ്റേഡിയത്തെ കൈയിലെടുത്തു.