പുണ്യാളന്‍ സിനിമാസിന്റെ അടുത്ത ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ യുടെ ചിത്രീകരണം തുടങ്ങി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിതും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്ന ചിത്രത്തിനായി നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ലുക്ക് ടീസര്‍ ഇപ്പോഴും യൂ ട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സംവിധാന മോഹവുമായെത്തി മമ്മൂട്ടിയോട് കഥ പറഞ്ഞ അതേ സ്ഥലത്താണ് ഇപ്പോള്‍ മേരിക്കുട്ടിയുടെ ഷൂട്ടിംഗ് നടക്കുന്നതെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. അന്ന് പളുങ്കിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. അന്ന് തിരക്കഥ കേട്ട മമ്മൂട്ടി ആരു സംവിധാനം ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, എനിക്കു ചെയ്യാനേ പറ്റൂവെന്ന് പറഞ്ഞതെല്ലാം രഞ്ജിത് ഓര്‍ക്കുന്നു. നിനക്ക് പറ്റും എന്ന് മമ്മുക്ക അന്ന് പറഞ്ഞ വാക്കാണ് ഇപ്പോള്‍ 10-ാമത്തെ ചിത്രത്തില്‍ എത്തിനില്‍ക്കുന്നത്.
രഞ്ജിത് ശങ്കറിന് സംവിധാനം പഠിക്കാനായി തന്റെ ചിത്രങ്ങളില്‍ സഹ സംവിധായകനാകാനുള്ള അവസരം മമ്മൂട്ടി ഒരുക്കിയിരുന്നുവെന്ന് മുന്‍കാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രഞ്ജിത് മമ്മൂട്ടിയോട് പറഞ്ഞ തിരക്കഥ പാസഞ്ചര്‍ എന്ന പേരില്‍ സിനിമയായപ്പോള്‍ പ്രധാന വേഷത്തില്‍ എത്തിയത് ശ്രീനിവാസനാണ്. പിന്നീട് വര്‍ഷമാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം.
Tags:jayasuryamammoottyNjan merikkuttiranjith sankar