ബോളിവുഡിലെ തന്റെ ആദ്യ ചിത്രം ജൂലി 2 പരാജയമായതിനു പിന്നാലെ തന്റെ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് റായ് ലക്ഷ്മി. അമിതമായ ശരീര പ്രദര്‍ശനത്തോടെയുള്ള റായ് ലക്ഷ്മിയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനങ്ങളും ട്രെയ്‌ലറും നല്‍കിയ കാഴ്ചപ്പാട് ജൂലി 2ന് വിനയായെന്ന് റായ് ലക്ഷ്മി തന്നെ വെളിപ്പെടുത്തി. കുടുംബ പ്രേക്ഷകര്‍ വിട്ടുനിന്നപ്പോള്‍ എത്തിയ യുവ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലൊരു അഡള്‍ട്ട് മൂവിയായിരുന്നില്ലത്രേ ജൂലി 2.
ജയ് നായകനാകുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും തമിഴിലേക്കെത്തുന്നത്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രം പാമ്പുമായി ബന്ധപ്പെട്ട ഒരു ഫണ്‍ റൊമാന്റിക് ഫിലിം ആണെന്നും റായ് ലക്ഷ്മി പറയുന്നു.
Announcing My next venture in Tamil pairing with the rockstar @Actor_Jai @varusarath☺️😘,catherinetresa gonna be Super fun shooting for a love thriller based on snake 🐍 😁💃directed by
Director Suresh (Eththan fame) pic.twitter.com/xbMoF2hD2s— RAAI LAXMI (@iamlakshmirai) December 7, 2017