ജീത്തു ജോസഫ് ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കുമായാണ് ജീത്തു ഹിന്ദിയിലേക്ക് കടക്കുന്നത്. റീമേക്ക് അവകാശം സ്വന്തമാക്കിയ നിര്‍മാതാക്കള്‍ സംവിധാനം ചെയ്യാന്‍ ജീത്തുവിനെ സമീപിക്കുകയായിരുന്നു. ദൃശ്യം കണ്ടിട്ടാണ് സിനിമ സംവിധാനം ചെയ്യാന്‍ ബോളിവുഡിലേക്ക് ക്ഷണം വന്നതെന്ന് ജീത്തു പറയുന്നു. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയാണ് നായകനായി എത്തുന്നത്. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും.
Tags:jeethu joseph