സണ്‍ഡേ ഹോളിഡേ എന്ന അരങ്ങേറ്റ ചിത്രം സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജിസ്‌ജോയ് അടുത്ത ചിത്രത്തിനുള്ള തയാറെടുപ്പില്‍ സഞ്ജയ് ബോബി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്.
ഇപ്പോള്‍ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ സെറ്റിലാണ് ചാക്കോച്ചന്‍ ഉള്ളത്. ഇതിനു ശേഷം മറ്റൊരു ചിത്രം കൂടി പൂര്‍ത്തിയാക്കി കഴിഞ്ഞാകും താരം ജിസ് ജോയ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.