തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനായുള്ള പ്രക്ഷോഭം ഏറക്കുറെ വിജയകരമായി അവസാനിക്കുകയാണ്. ജെല്ലിക്കെട്ടിനോടുള്ള തമിഴ് ജനതയുടെ വികാരം ഉള്‍ക്കൊള്ളുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. പരുത്തിവീരന്‍, റാം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് ഗ്രാമീണ പശ്ചാത്തലത്തെ തിരശീലയില്‍ പകര്‍ത്തി ശ്രദ്ധേയനായ അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യയാണ് നായകനാകുന്നത്. സന്താന ദേവന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇടതുപക്ഷ രാഷ്ട്രീയ പോരാട്ടങ്ങളെയും പ്രമേയത്തില്‍ ഉള്‍ക്കൊള്ളുന്നതായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വ്യക്തമാക്കുന്നു. ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന പോരാളിക്കൊപ്പം നിരവധി കമ്മ്യൂണിസ്റ്റ് കൊടികളേന്തിയ ഒരു പ്രകടനവും പോസ്റ്ററിലുണ്ട്. പിരീഡ് സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍രാജയാണ്,