സീരിയലിലും സിനിമയിലും സഹ വേഷങ്ങളിലൂടെ ശ്രദ്ധേയയായ കൃഷ്ണ പ്രഭ തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെക്കുന്നതിന്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കൃഷ്ണപ്രഭ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വര്‍ക്കൗട്ട് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഒറ്റച്ചാട്ടത്തില്‍ തലകുത്തി മറിഞ്ഞ് ചുമരിനോട് ചേര്‍ന്നു നിക്കുന്നതായിരുന്നു ആ വീഡിയോയില്‍ എങ്കില്‍ ഇപ്പോഴിതാ ചുമരില്ലാതെയും താരം തലകുത്തിയുള്ള അഭ്യാസം നടത്തിയിരിക്കുന്നു. കൃഷ്ണപ്രഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യോഗ വീഡിയോ കാണാം.
#it's all about mind #slimyoga #sheershasana #panampillynagar #yoga #powerofmind #mindset