റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നിവിന്‍ പോളിക്ക് പരുക്ക്. തോക്കിന്റെ പാത്തി കൊണ്ട് ഇടതു കൈയിലെ എല്ലൊടിഞ്ഞതായാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. പരുക്ക് സാരമാക്കാതെ രണ്ടു ദിവസം കൂടി ഗോവയിലെ ഷൂട്ടിംഗ് തുടര്‍ന്നു. 15 ദിവസത്തെ വിശ്രമമാണ് ഡോക്റ്റര്‍മാര്‍ നിവിന് നിര്‍ദേശിച്ചിരിക്കുന്നത്.
ഇനി ഏപില്‍ രണ്ടിന് ശ്രീലങ്കയില്‍ തുടങ്ങുന്ന ഷെഡ്യൂളില്‍ നിവിന്‍ ജോയിന്‍ ചെയ്യും. ബ്രിട്ടീഷ് പട്ടാളക്കാരുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
Tags:kayamkulam kochunninivin paulyroshan andrews