ആദി മികച്ച കളക്ഷനുമായി തിയറ്ററുകളില്‍ മുന്നേറുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ പാര്‍ക്കര്‍ അഭ്യാസങ്ങള്‍ നടത്തുന്ന രംഗങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിവേഗം തടസങ്ങള്‍ ചാടി മറികടന്ന് നടത്തുന്ന അഭ്യാസപ്രകടനമാണ് പാര്‍ക്കര്‍. ചെറുപ്പത്തില്‍ പ്രണവ് പാര്‍ക്കറില്‍ പരിശീലനം നടത്തിയിട്ടുണ്ട് എന്നതാണ് ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഈ രീതിയില്‍ ചിത്രീകരിക്കാന്‍ പ്രചോദനമായത്. ആദിക്കായി രണ്ടു മാസത്തോളം പാര്‍ക്കറില്‍ കൂടുതല്‍ പരീശീലനങ്ങളും പ്രണവ് നേടി.
ബാലതാരമായി പ്രണവ് എത്തിയ വര്‍ഷങ്ങള്‍ മുമ്പ് പുറത്തിറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തിലും പ്രണവ് ഇതിനു സമാനമായ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഒന്നാമനില്‍ പ്രണവ് കാണിക്കുന്ന അഭ്യാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
Tags:pranav mohanlal