സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ക്ക് ആക്ഷന്‍ ഒരുക്കുന്നത് മാസ്റ്റര്‍ കെച്ച കെംബഡികീ ആണെന്ന് സൂചന. മമ്മൂട്ടി ചിത്രം മാമാങ്കത്തിനും സംഘടനമൊരുക്കുന്നത് കെച്ചയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ 4 നിര്‍മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്.
ഓഗസ്റ്റ് സിനിമാസ് പങ്കാളിയായ ഷാജി നടേശനും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും കെച്ച കെംബഡികീയെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജൂണിലാണ് വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാരുടെ ചിത്രീകരണം ആരംഭിക്കുക.