ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ വി പി സത്യനായുള്ള പ്രകടനത്തിന് ജയസൂര്യ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. കഥാപാത്രത്തെ ഏറ്റവും കൃത്യതയോടെ അവതരിപ്പിക്കാന്‍ നടത്തിയ തയാറെടുപ്പുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമുള്ള അംഗീകാരമാണിത്. ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിലെ അന്ധ കഥാപാത്രമാകാന്‍ താന്‍ കണ്ണിലാത്ത ആളായി ഹൈദരാബാദ് നഗരത്തിലൂടെ മൂന്നു ദിവസത്തോളം അലഞ്ഞൂവെന്നും ജയസൂര്യ വെളിപ്പെടുത്തുന്നു. കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ നാഷണല്‍ സര്‍വീസ് സ്‌കീമുമായി ചേര്‍ന്ന് നടത്തുന്ന ‘കാഴ്ച്ചയില്ലാത്തവര്‍ക്ക് ഒരു സഹായസ്പര്‍ശം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലൈന്‍ഡ് ക്രിക്കറ്റിനെ പ്രമേയമാക്കിയ ഹാപ്പി ജേര്‍ണി പരാജയമായിരുന്നു. എങ്കിലും ഇതിനു വേണ്ടിയാണ് ആ ചിത്രം ചെയ്തതെന്നു തോന്നുന്നുവെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. അന്ധനായപ്പോള്‍ റൈഡുകളിലും മറ്റും പലരും ഏറെ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു.
Tags:jayasurya