നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാളികളുടെ ചരിത്രത്തില്‍ ഏറെ കൊണ്ടാടപ്പെട്ട കള്ളന്റെ കഥ സിനിമയാക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ബോബിയും സഞ്ജയും തിരക്കഥ ഒരുക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് ഏറെ മാസങ്ങള്‍ക്കു ശേഷവും ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
ചിത്രം അനിശ്ചിതാവസ്ഥയിലാണെന്നും അതിനിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഒരു ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷനിലെ സ്വാഭാവിക ബുദ്ധിമുട്ടുകളാണ് ചിത്രം നേരിടേണ്ടി വന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്.
കായംകുളം കൊച്ചുണ്ണിയില്‍ വലിയ മേക്ക് ഓവറിലൂടെയാണ് നിവിന്‍ പോളി എത്തുക. ചിത്രത്തിനായി കളരിപ്പയറ്റ് അഭ്യസനം ഉള്‍പ്പടെയുള്ള തയാറെടുപ്പുകള്‍ താരം നടത്തും.
Tags:bobby-sanjaykayamkulam kochunninivin paulyroshan andrews