സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ടീസറെത്തി. മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തേ കൊച്ചി ലുലു മാളില്‍ പുറത്തിറക്കിയിരുന്നു. അവിടെ നിന്ന് ലീക്ക് ചെയ്ത് യൂ ട്യൂബിലുമെത്തി. ഇപ്പോള്‍ ഒഫീഷ്യലായി ടീസര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.