സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നല്‍കി. ചിത്രത്തിന്റെ പേര് സെക്‌സി ദുര്‍ഗ എന്നതില്‍ നിന്ന് നേരത്തേ തന്നെ എസ് ദുര്‍ഗ എന്നാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എസ് എന്ന അക്ഷരത്തിനു ശേഷം മുന്നു എക്‌സുകള്‍ മായ്ക്കുന്നതിനായി എന്ന പോലെ പോസ്റ്ററില്‍ ചേര്‍ത്തതാണ് സെന്‍സറിംഗ് പിന്നെയും വൈകിച്ചത്. ഇത് മാറ്റാമെന്ന് അണിയറക്കാര്‍ സമ്മതിച്ചു. നേരത്തേ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെയും ബോര്‍ഡിന്റെയും വിശദീകരണം തേടിയിരുന്നു
Tags:s durgasanalkumar sasidharan