ഇറങ്ങാത്ത സിനിമയുടെ തിയറ്റര്‍ പ്രകടന റിപ്പോര്‍ട്ടിനൊപ്പം കാലാവസ്ഥാ പ്രവചനവും നടത്തി വെള്ളിനക്ഷത്രം. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ഈ.മ.യൗ കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കൂടുതല്‍ തിയറ്ററുകള്‍ കിട്ടുന്നതിനായും മറ്റ് സംസ്ഥാനങ്ങളില്‍ കൂടി മികച്ച റിലീസ് ലഭിക്കാനായും അവസാന നിമിഷം റിലീസ് മാറ്റി. പക്ഷേ, നേരത്തേ തട്ടിക്കൂട്ടി വെച്ചിരുന്ന തിയറ്റര്‍ റിപ്പോര്‍ട്ട് തിരുത്താതെ വെള്ളിനക്ഷത്രം വാരിക അടിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. റിലീസ് ദിനത്തില്‍ നഗരങ്ങളില്‍ മാത്രമാണ് ചിത്രം ചലനം സൃഷ്ടിച്ചതെന്നും മഴ ചിത്രത്തിന് വിനയായെന്നും വെള്ളി നക്ഷത്രം പറയുന്നു. രണ്ടാം ദിനത്തില്‍ പക്ഷേ തിരക്ക് കൂടിയിട്ടുമുണ്ടത്രേ. ചിത്രങ്ങളെ കുറിച്ച് പരസ്പര വിരുദ്ധവും തെറ്റുകള്‍ നിറഞ്ഞതുമായ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് മുമ്പും ഈ വാരിക വിവിധ ആരാധകരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
Tags:EemayouLIJO JOSE PALLISSERY