ഐശ്വര്യ റായിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഗോസിപ്പുകള്‍ക്ക് ബോളിവുഡ് കോളങ്ങളില്‍ ഇനിയും വിരാമമാകുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യേ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കബീറിനൊപ്പമുള്ള ഐശ്വര്യയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇത് ഭര്‍ത്താവ് അഭിഷേക് ബച്ചനും ബച്ചന്‍ കുടുംബത്തിലും പ്രശ്‌നമുണ്ടാക്കിയെന്നും ഐശ്വര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നും വരെ ഗോസിപ്പുകള്‍ വന്നു. താരതമ്പതികള്‍ ഇവയെല്ലാം തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ ഇതില്‍ ചെറിയ ചില കാര്യങ്ങളുണ്ടെന്ന സൂചനയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ഫാന്നിഖാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നു വരുന്നത്. ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ക്കില്ലെന്ന നിലപാടാണേ്രത താരം എടുത്തിരിക്കുന്നത്. ഓരോ രംഗവും ഇത്തരത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാന്‍ ആഷ് ശ്രമിക്കുന്നതായും അണിയറ പ്രവര്‍ത്തകര്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Tags:aiswarya rai