പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം തിയറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രണവിന്റെ അരങ്ങേറ്റ ചിത്രം ചെയ്യുക എന്നത് ഏറെ ഉത്തരവാദിത്തം നിറഞ്ഞതായിരുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും തന്നെ വിശ്വസിപ്പിച്ചാണ് പ്രണവിനെ ഏല്‍പ്പിക്കുന്നത് എന്നത് ടെന്‍ഷന്‍ സൃഷ്ടിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ജീത്തു വെളിപ്പെടുത്തി. എന്നാല്‍ ഇരുവരും ചിത്രം കണ്ട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞതോടെ ആ കടമ്പ മറികടന്നു.
പ്രണവ് നൂറു ശതമാനവും സംവിധായകന്റെ നടനാണെന്നും മികച്ച ഭാവിയുണ്ടെന്നും ജീത്തു പറയുന്നു.