പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ആദിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സാധാരണ പ്രേക്ഷകര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കുമെല്ലാം ചിത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവുമുണ്ട്. പ്രണവിന്റെ അരങ്ങേറ്റം എന്ന നിലയില്‍ നടക്കുന്ന വ്യാപക പ്രചാരണവും ചിത്രത്തിന് ദോഷം ചെയ്യുമോയെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഭയമുണ്ട്.
‘ആദി ഒരു ലോകോത്തര സിനിമയൊന്നുമല്ല, ഒരു സാദാ ചിത്രം. എന്നാല്‍, ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
Tags:aadhijeethu josephpranav mohanlal