താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങളിലാണ് ലാല്‍ ആരാധകരും സിനിമാ ലോകവും. പ്രണവിന്റെ അരങ്ങേറ്റത്തിനായി വന്‍ പ്രചാരണമാണ് ചിത്രത്തിന്റെ അണിയറക്കാര്‍ നടത്തിയത്. മലയാള മനോരമയില്‍ പ്രണവിന് ആശംസ നേരാനായി പ്രത്യേക ക്ലാസിഫൈഡ് പേജും ഒരുക്കി. സിനിമാ ലോകത്തു നിന്നും പ്രണവിന് ആശംസകള്‍ ഏറെ വരുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചെറുപ്പം മുതല്‍ അറിയുന്ന പ്രണവിന് ആശംസയുമായി ഇപ്പോള്‍ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്. ‘ പ്രിയപ്പെട്ട അപ്പു, ആദിക്ക് എല്ലാ ആശംസയും. ചെറിയ കുഞ്ഞായി കണ്ടപ്പോള്‍ മുതല്‍ എപ്പോഴും നീയുമായി സ്‌നേഹം നിറഞ്ഞ അടുപ്പം സൂക്ഷിച്ചിട്ടുണ്ട്. എന്റെ അനുജന്റെ സ്ഥാനത്തായിരുന്നു എപ്പോഴും നീ. നിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ഞാന്‍ എപ്പോഴും ആഘോഷിക്കുകയും വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയുമെല്ലാം ആകാംക്ഷ എനിക്കു കാണാനാകുന്നുണ്ട്. പക്ഷേ, അവര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല, നീ സൂപ്പര്‍സ്റ്റാറാകാന്‍ ജനിച്ചവനാണാ…- എല്ലാ സ്‌നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും ചാലു ചേട്ടന്‍’